ബോളിവുഡിലെ നടന്മാര്‍ക്ക് പാഠമാക്കാന്‍ പറ്റിയ വിളനിലമാണ് മലയാളമെന്ന് വ്യക്തമാക്കി ബോളിവുഡ് താരം ജാവേദ് ജാഫ്രി. മേജര്‍ രവി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം പിക്കറ്റ് 43യ്ക്ക് ശേഷം കാളിദാസന്റെ ഹാപ്പി സര്‍ദാര്‍ അഭിനയിക്കാന്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണ് ബോളിവുഡ് താരത്തിന്റെ പ്രതികരണം. മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രികളില്‍ ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത പ്രകടമാണ്.
ഇവിടെ ലൈറ്റ് ബോയ് മുതല്‍ സംവിധായകര്‍ വരെ അടുത്ത് ഇടപഴുകയും, നല്ല ഒരു ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. നല്ല വിദ്യാഭ്യാസം ലഭിച്ചതിന്റെ ഗുണമാണിത്. ബോളിവുഡില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണെന്നും ജാവേദ് ജാഫ്രി കൂട്ടിച്ചേര്‍ത്തു. ജാഫ്രി സന്തോഷ് ശിവന്റെ ഒരു മലയാള സിനിമയില്‍ അഭിനയിച്ചെങ്കിലും റിലീസ് ചെയ്തിരുന്നില്ല.
ലൂസിഫറിലെ അഭിനത്തിന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ സമാന അഭിപ്രായവുമായി വിവേക് ഒബ്റോയും രംഗത്ത് എത്തിയിരുന്നു. മലയാള സിനിമ പ്രവര്‍ത്തകരുടെ അര്‍പ്പണ ബോധത്തെയും, സിനിമ സെറ്റിലെ സൗഹൃദവും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി.